തെരുവ് വിളക്ക് പരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു
ധവള പ്രഭ മികച്ച LED ഉത്പന്നങ്ങളും തികച്ചും വിശിഷ്ഠമായ സേവനങ്ങളും ഉറപ്പ് നല്‍കികൊണ്ട് നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും തെരുവുകളില്‍ വെളിച്ച വിപ്ലവും സൃഷ്ഠിക്കുന്നു. ഇത് പ്രകാശമാനമായ തെരുവുകളും സന്തുഷ്ടമായ സമൂഹങ്ങളും ഉറപ്പുവരുത്തുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരുവ് വിളക്ക് പരിപാലന രംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനുള്ള സമഗ്രമായ ഒരു സമീപനമാണ് ധവള പ്രഭ സ്വീകരിക്കുന്നത്. ഞങ്ങളുടെ ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നു. കൂടാതെ 24/7 ഹെല്പ്പ് ഡെസ്ക് സേവനവും ലഭ്യമാണ്. മിഴിയടയുന്ന എല്ലാ ലൈറ്റുകളും പരമാവധി 72 മണിക്കൂറിനുള്ളില്‍ തകരാറ്‍ പരിഹരിക്കുകയോ പുതിയവ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നു. ഇതുമൂലം ദീര്‍ഘകാലങ്ങളില്‍ നാട്ടില്‍ ഉണ്ടാകുന്ന പ്രകാശമില്ലായ്മ മൂലമുള്ള പൊതുജന അസംതൃപ്തി ഒഴിവാകുന്നു.
തെരുവ് വിളക്ക് പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പൊതുജനങ്ങളുടേയും കൂട്ടായ ചര്‍ച്ചകളില്‍ നിന്നാണ് ധവള പ്രഭ രൂപംകൊണ്ടത്. ഒരു കുടുംബശ്രീ സംരംഭമായി LED ലൈറ്റ്നിര്‍മ്മാണത്തില്‍ പ്രാവിണ്യമുള്ള ഒരുകൂട്ടം വനിതകളാണ് അണിയറയില്‍. മത്സരാധിഷ്ഠിതമായ വിലയിൽ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പനങ്ങള്‍ ഈ സ്ഥാപനം നിര്‍മ്മിച്ച് വിതരണം ചെയ്തുവരുന്നു.
ധവള പ്രഭ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തെരുവ് വിളക്കുകളും അനുബദ്ധ ഉത്പന്നങ്ങളും നിര്‍മ്മിച്ച് സ്ഥാപിച്ചു നല്‍കുന്നു. ഞങ്ങളുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരവും മിതമായ വിലയുടേയും അടിസ്ഥാനത്തില്‍ ശ്രദ്ധേയമാണ്. മികച്ച പ്രൊഫഷണലുകളായ വൈദ്യുത വിദഗ്ദ്ധരുടെ ഒരുനിര തന്നെ ധവള പ്രഭയ്കുണ്ട്. ആയതിനാല്‍ കൃത്യ സമയത്ത് പരിപാലന സേവനങ്ങള്‍ ഉറപ്പാക്കുന്നു.
ഉയർന്ന നിലവാരമുള്ള എൽഇഡി ലൈറ്റുകൾ നിർമ്മിക്കുന്നതിന് ഞങ്ങൾ പ്രാവീണ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിക്കുന്നു.
പരിശീലനം നേടിയ ഞങ്ങളുടെ സാങ്കേതിക വിദഗ്ധർ വിശ്വാസ്യതയുള്ള പരിപാലന സേവനങ്ങൾ നൽകുന്നു.
ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കുകളിൽ ലഭ്യമാക്കുന്നു.
ധവള പ്രഭ ഒരു കുടുംബശ്രീ സംരംഭമാണ്, പ്രദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നു.
ഞങ്ങളുടെ തെരുവ് ലൈറ്റുകൾ ദീർഘായുസ്സും ചെലവുകുറവും ഉള്ളവയാണ്.
എല്ലാവിധ തകരാറുകളും 72 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു
പരിശീലനം നേടിയ ഞങ്ങളുടെ വൈദ്യുത വിദഗ്ധർ സ്ഥിരതയുള്ള സേവനം നൽകുന്നു.
എല്ലാ ഉൽപ്പന്നങ്ങൾക്കും രണ്ട് വർഷം വാറണ്ടി ഉറപ്പാണ്.
ഒരു ചോദ്യം ഉണ്ടോ അല്ലെങ്കിൽ സഹായം വേണോ? ഞങ്ങളുടെ സംഘം നിങ്ങളെ സഹായിക്കാൻ ഇവിടെ ഉണ്ട്.
Office Phone no:9605410088 , Customer Care:8590403535 , WhatsApp : 8590923535
dhavalaprabha23@gmail.com
Charuvila Building, Chandanakkavu, Thingalkarikkom P.O, Kulathupuzha, Kollam, Kerala, 691310.